---
title: "ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട യാത്രക്കാരൻ ചമ്പാട് വച്ച് കുഴഞ്ഞ് വീണു ; വള്ളങ്ങാട് സ്വദേശിക്ക് തുണയായി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പാനൂർ ഗവ.ആശുപത്രിയിലെ നഴ്സ്"
english_title: "During the bus journey, the passenger felt unwell and collapsed on the bus; A nurse from Panur Govt. Hospital who was returning from duty to help a native of Vallangad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107300/During the bus journey, the passenger felt unwell and collapsed on the bus; A nurse from Panur Govt. Hospital who was returning from duty to help a native of Vallangad"
published_at: "2023-04-05T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d6eb30d60c_IMG-20230405-WA0076.jpg"
keywords: []
---

# ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട യാത്രക്കാരൻ ചമ്പാട് വച്ച് കുഴഞ്ഞ് വീണു ; വള്ളങ്ങാട് സ്വദേശിക്ക് തുണയായി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പാനൂർ ഗവ.ആശുപത്രിയിലെ നഴ്സ്

> **Lead Summary:** ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട യാത്രക്കാരൻ ചമ്പാട് വച്ച് കുഴഞ്ഞ് വീണു ; വള്ളങ്ങാട് സ്വദേശിക്ക് തുണയായി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പാനൂർ ഗവ.ആശുപത്രിയിലെ നഴ്സ്.

## Article Content

ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട യാത്രക്കാരൻ ചമ്പാട് വച്ച് കുഴഞ്ഞ് വീണു ; വള്ളങ്ങാട് സ്വദേശിക്ക് തുണയായി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പാനൂർ ഗവ.ആശുപത്രിയിലെ നഴ്സ്.

പാനൂരിൽ നിന്നും തലശേരിയിലേക്കുള്ള ബസ് യാത്രക്കിടെ മേലെ ചമ്പാട് വച്ചാണ് യാത്രക്കാരനായ വള്ളങ്ങാട് സ്വദേശി ശ്രീജന് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് കുഴഞ്ഞ് വീണത്. ഈ സമയം പാനൂർ ഗവ.ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ശീതളും ബസിലുണ്ടായിരുന്നു. ഉടൻ ശീതൾ ശ്രീജന് പ്രാഥമിക ശുശ്രൂഷ നൽകുകയും, പാനൂരിലെ 108 ആംബുലൻസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്ത് കുതിച്ചെത്തിയ ആംബുലൻസ് ഡ്രൈവർ ധനേഷും, ആംബുലൻസിലെ നഴ്സ് ശ്രുതിയും, ശീതളും നാട്ടുകാരും ചേർന്ന് ശ്രീജനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്രീജൻ അപകടനില തരണം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107300/During the bus journey, the passenger felt unwell and collapsed on the bus; A nurse from Panur Govt. Hospital who was returning from duty to help a native of Vallangad)